ഗാനാലാപന മത്സരം - 2021
01/08/2021 - 15/08/2021
പെരുമ്പുഴ ഗോപാലകൃഷ്ണൻ ഓർമ്മദിനം
07/07/2021
ജി.ദേവരാജൻ ശക്തിഗാഥയുടെ സ്ഥാപക പ്രസിഡന്റ് ആയ പെരുമ്പുഴ ഗോപാലകൃഷ്ണൻ അനുസ്മരണം 07/07/2021 ബുധൻ വൈകീട്ട് 07:00 മണിയ്ക്ക് Google Meet-ൽ നടന്നു. ശക്തിഗാഥ രക്ഷാധികാരിയും ബഹു.എം.പി.യുമായ ശ്രീ.ബിനോയ് വിശ്വം പെരുമ്പുഴ കേരളത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ശക്തിഗാഥ വൈസ്.പ്രസിഡന്റ് ഡോ.അജയപുരം ജ്യോതിഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന:സെക്രട്ടറി ശ്രീ.സോമശേഖരൻ നായർ സ്വാഗതം ആശംസിച്ചു.
ഡോ.എം.ആർ.തമ്പാൻ, ശ്രീ.പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ശ്രീ.ടി.കെ.വിനോദൻ, ശീമതി.ബീന, ശ്രീ.ബൈജു വയലത്ത്, അനിരുദ്ധൻ നിലമേൽ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.
പെരുമ്പുഴ ഗോപാലകൃഷ്ണൻ രചിച്ച് വേലായുധൻ ഇടച്ചേരിയൻ സംഗീതം നൽകി; ബിജു പെരുമ്പുഴ, യമുന.പി എന്നിവർ ചേർന്ന് ആലപിച്ച “..ഇനിയൊരു യുദ്ധം വേണ്ടാ...” എന്ന ഗാനം ചടങ്ങിൽ അവതരിപ്പിച്ചു.
ശ്രീ. വേലായുധൻ ഇടച്ചേരിയൻ കൃതജ്ഞത രേഖപ്പെടുത്തി.
യോഗം രാത്രി 08:30-ന് അവസാനിച്ചു.
എം.കെ.അർജുനൻ മാസ്റ്റർ അനുസ്മരണം
11/04/2021
ജി.ദേവരാജൻ ശക്തിഗാഥയുടെ ആഭിമുഖ്യത്തിൽ, ഏപ്രിൽ 11, 2021 വൈകീട്ട് 05:00 മണിക്ക് തിരുവനന്തപുരം പി.എം.ജി.യിൽ PWD ആഫീസ് പരിസരത്ത് എൻജിനീയേഴ്സ് അസോസിയേഷൻ ഹാളിൽ എം. കെ. അർജുനൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നടത്തുന്നു.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ.V. T.മുരളി ഉദ്ഘാടനം നിർവ്വഹിക്കും. അർജ്ജുനൻ മാസ്റ്ററുടെ മകൻ അനി അർജ്ജുൻ ഈ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് ജി. ദേവരാജൻ ശക്തിഗാഥാ ഫാമിലിക്ലബ്ബ് ഗാനമേള നടത്തും.
ജി.ദേവരാജൻ ശക്തിഗാഥയുടെ ആഭിമുഖ്യത്തിൽ, മാർച്ച് 14, 2021 വൈകീട്ട് 05:30 മണിക്ക് തിരുവനന്തപുരം പി.എം.ജി PWD ആഫീസിന് സമീപം എൻജിനീയേഴ്സ് അസോസിയേഷൻ ഹാളിൽ ജി.ദേവരാജൻ അനുസ്മരണ സമ്മേളനം നടത്തുന്നു. ഡോ.അജയപുരം ജ്യോതിഷ്കുമാർ, ശ്രീ.പന്തളം ബാലൻ തുടങ്ങിയവർ പങ്കെടുക്കുന്നു. തുടർന്ന് ജി.ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗാനമേള ശക്തിഗാഥ ഫാമിലി ക്ലബ്ബ് അവതരിപ്പിക്കുന്നു.
ജി.സോമശേഖരൻ നായർ, ജനറൽ സെക്രട്ടറി