ജി.ദേവരാജൻ ശക്തിഗാഥയുടെ സ്ഥാപക പ്രസിഡന്റ്
കൊല്ലം ജില്ലയിൽ പെരും പുഴയിൽ 1931-ൽ ജനനം. അച്ഛൻ തെക്കേടത്ത് രാമൻ. അമ്മ പടിഞ്ഞാറെ കൊല്ലം ചെറുശ്ശേരിൽ ലക്ഷ്മി. കേരള സംസ്ഥാന സർവീസിൽ ജോലി ചെയ്തിരുന്നു. കേരള കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി, സംസ്ഥാന ടി.വി - ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, തോന്നയ്ക്കൽ ആശാൻ സ്മാരക സമിതി അംഗം, ജി ദേവരാജൻ ശക്തിഗാഥ പ്രസിഡൻറ്, ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ്, അഖിലേന്ത്യാ സമാധാന ഐക്യ ദാർഢ്യ സമിതി ജന:സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, മുടി, വൃശ്ചിക കാറ്റ്, പോക്കുവെയിലും ചാറ്റൽമഴയും, രാക്കുറിമാനം, റോസാപ്പൂക്കളുടെ നാട്ടിൽ, പ്രതിരോധങ്ങളുടെ സംഗീതം തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതി. ജി.ദേവരാജൻ സംഗീതത്തിൻ്റെ രാജശിൽപി എന്ന പുസ്കം എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിന് 2006 അബുദാബി ശക്തി അവാർഡ്, പി കെ പരമേശ്വരൻ നായർ അവാർഡ് എന്നിവ ലഭിച്ചു. സികെ ലില്ലിയാണ് ആണ് ഭാര്യ. 07/07/2020-ന് അന്തരിച്ചു.
Biography of Devarajan