ഒരു നല്ല മാതൃകയെ മുന്നിൽ നിർത്തിക്കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരച്ച കലാകാരന്മാരുണ്ട്. എന്നാൽ പുരാണകഥയിലെ ഉഷയുടെ സഖിയായ ചിത്രലേഖ അനിരുദ്ധന്റെ ചിത്രം വരച്ചത് സ്വന്തം ഭാവനയുടെ സർഗ്ഗാതമക ചൈതന്യം കൊണ്ടുമാത്രമാണ്. ദേവരാജൻ മലയാളത്തിലെ ഈരടികൾക്ക് ഈണം നൽകിത്തുടങ്ങുമ്പോൾ പൂർവ്വ മാതൃകകളില്ലായിരുന്നു. ക്ലാസിക്കൽ സംഗീതത്തിലുള്ള അഗാധമായ ജ്ഞാനം, കേരളത്തിലെ നാടൻ പാട്ടുകളെയും അവയുടെ താളപ്പെരുമയേയും കുറിച്ചുള്ള ആർജ്ജിത വിജ്ഞാനം - എന്നിവയെ സർഗ്ഗാത്മകമായി സമന്വയിക്കുവാൻ കഴിഞ്ഞതിന്റെ സദ്ഫലങ്ങളാണ് ദേവരാജന്റെ അപൂർവ്വ ശോഭവും ഭാവസാന്ദ്രവുമായ ഈണങ്ങൾ. തന്തിമുറുക്കി ശ്രുതിചേർത്ത് നല്ല വീണകളിലേക്ക് അദ്ദേഹം ആ ഈണങ്ങൾ പകർന്നു – വീണകളുടെയും ശ്രോതാക്കളുടെയും സൗഭാഗ്യമെന്നേ പറയാനാവൂ. ദേവരാജനെ ഓർക്കുക, ആ ഈണങ്ങളിൽ മുഴുകുമ്പോൾ, നന്ദിപൂർവ്വം …. എന്നെന്നും.
ഒ.എൻ.വി
G.Devarajan
ജി.ദേവരാജൻ എഴുതിയ പുസ്തകം
ജി.ദേവരാജനും ‘ജി.ദേവരാജൻ ശക്തിഗാഥയും’
ജി.ദേവരാജന്റെ സംഗീത സംഭാവനകളിൽ പ്രമുഖമായ ഒന്നാണ് ‘ശക്തിഗാഥ് ഖ്വയർ’ യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്ന ‘ഹാർമ്മണി’ എന്ന സ്വര മിശ്രണ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ദേവരാജൻ സ്വന്തമായി രൂപപ്പെടുത്തിയ ഒരു ആലാപന രീതിയാണിത്. ദേവരാജൻ ഇതിന് രേഖപ്പെടുത്തിയ എല്ലാ സ്വര സംഹിതയും(notations) ജി.ദേവരാജൻ ശക്തിഗാഥയ്ക്ക് നൽകിയിരുന്നു. ദേവരാജന്റെ നിര്യാണ ശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശക്തിഗാഥയുടെ പേര് സ്വീകരിച്ച് തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന സംഗീത സംഘടനയാണ് ‘ജി.ദേവരാജൻ ശക്തിഗാഥ’