ഫോം പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ ഈ പേജിന് താഴെ വിവരിച്ചിട്ടുണ്ട്
(Last Date of Reg : 31/01/2025)
ജി.ദേവരാജൻ ശക്തിഗാഥ
ഗാനാലാപന മത്സരം – 2025
ദേവരാജൻ മാസ്റ്ററുടെ ഓർമ്മദിനാചരണത്തോടനുബന്ധിച്ച് ജി.ദേവരാജൻ ശക്തിഗാഥ ഓൺലൈൻ ഗാനാലാപനമത്സരം സംഘടിപ്പിക്കുന്നു.
മാർഗ്ഗരേഖ
1. ഓൺലൈൻ സംവിധാനത്തിലാണ് മത്സരം.
2. മത്സര വിഭാഗങ്ങളുടെ പ്രായം, 01/01/2025-ൽ പൂർത്തിയായ വയസ് അടിസ്ഥാനത്തിലായിരിക്കും.
വിഭാഗം-1): 15-25 വയസ്
വിഭാഗം-2): 26-45 വയസ്
വിഭാഗം-3): 46- 60 വയസ്
വിഭാഗം-4): 60 വയസിന് മുകളിൽ
എല്ലാ വിഭാഗത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരം ഉണ്ടായിരിക്കുന്നതാണ്.
ആകെ 8 മത്സരവിഭാഗം ഉണ്ടാവും.
3. ഓരോ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പ്രശസ്തിപത്രവും നൽകും.
4. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ചലച്ചിത്ര, നാടക, ലളിതഗാനങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഗാനമാണ് മത്സരത്തിന് ആലപിക്കേണ്ടത്.
5. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് 200 രൂപയാണ്.
6. രജിസ്ട്രേഷൻ ഫീസ് 200 രൂപ അയക്കുന്നതിന് രണ്ട് മാർഗ്ഗങ്ങളുണ്ട്.
6.a) ജി.ദേവരാജൻ ശക്തിഗാഥയുടെ അക്കൗണ്ടിൽ അയയ്ക്കാം..
Account Name: G.Devarajan Sakthigadha
A/c No: 14290100142703
IFSC: FDRL0001429
6.b) സെക്രട്ടറിയുടെ ഫോൺ നമ്പരായ 8848886575 -ൽ Google Pay മുഖാന്തിരം അയയ്ക്കാം.
7. രജിസ്ട്രേഷൻ ഫീസ് വിവരം രജിസ്ട്രേഷനൊപ്പം രേഖപ്പെടുത്തേണ്ടതുണ്ട്. വെബ്ബ്സൈറ്റ് പേജിൽ ഫീസ് വിവരം കൊടുക്കേണ്ട സ്ഥലത്ത് Google Pay ആണെങ്കിൽ Google Pay ചെയ്ത ഫോൺ നമ്പരും തീയതിയും എഴുതുക. ബാങ്കിൽ ആണ് തുക അയയ്ക്കുന്നതെങ്കിൽ ബാങ്കിൽ അയച്ച തീയതിയും വെബ്ബ് സൈറ്റിൽ രജിസ്ട്രേഷൻ പേജിൽ ബന്ധപ്പെട്ട സ്ഥലത്ത് രേഖപ്പെടുത്തുക..
8. കരോക്കെ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ആവശ്യമെങ്കിൽ ശ്രുതി ഉപയോഗിക്കാവുന്നതാണ്.
9. രജിസ്ട്രേഷൻ 10/01/2025-തീയതിയിൽ ആരംഭിക്കുകയും 31/01/2025-ൽ അവസാനിക്കുകയും ചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ www.sakthigadha.in/registration-for-singer-2025 എന്ന വെബ്ബ്സൈറ്റിലെ Registration എന്നെഴുതിയിട്ടുള്ള Link-ൽ വിവരങ്ങൾ രേഖപ്പെടുത്തി Submit ചെയ്യുക.
10. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടുത്തി “GDS-ഗാനാലാപനം 2025” എന്ന പേരിൽ WhatsApp ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ്. WhatsApp ഗ്രൂപ്പിൽ ഉൾപ്പെടുത്തുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പർ നൽകുന്നതായിരിക്കും.
11. പാടുന്നയാളിനെ തിരിച്ചറിയും വിധം പാട്ട് വീഡിയോയിൽ റെക്കാർഡ് ചെയ്ത് അയയ്ക്കേണ്ടതുണ്ട്.
12. പാട്ട് റെക്കാർഡ് ചെയ്ത് അയയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം WhatsApp ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
13.ലഭ്യമാകുന്ന ഗാനങ്ങൾ സംഗീത രംഗത്തെ പ്രശസ്തരായ വിധികർത്താക്കൾ മൂല്യ നിർണ്ണയം നടത്തുന്നതാണ്.
14. സമ്മാനാർഹരുടെ വയസ് തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
15. ജി.ദേവരാജൻ ശക്തിഗാഥ ഭരണ സമിതിയിലുള്ള അംഗങ്ങൾക്ക് മത്സരത്തിനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഫാമിലി ക്ലബ്ബിൽ മാത്രം ഉള്ള ഗായകർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
16. ദേവരാജൻ മാസ്റ്ററുടെ ഓർമ്മ ദിനമായ 14/03/2025 തീയതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
17. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഓർമ്മദിന സമ്മേളനത്തിനോടനുബന്ധിച്ചു നടക്കുന്ന ഗാനമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
18. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്ന മുറയ്ക്ക് പേര് വിവരം വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പ്രസിദ്ധപ്പെടുത്തിയ മത്സരാർത്ഥികളെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതും തുടർന്ന് റെക്കർഡ് ചെയ്ത ഗാനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്ന മാർഗ്ഗ നിർദ്ദേശ പ്രകാരം അയയ്ക്കേണ്ടതാണ്.
19. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വിശദമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതും സംശയങ്ങൾ വാട്ട്സ്ആപ്പിലൂടെ പരിഹരിക്കാവുന്നതാണ്.
20. ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നവരെ 24 മണിക്കൂറിനകം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതാണ്. 24 മണിക്കൂറിനുള്ളിൽ ഗ്രൂപ്പിൾ ഉൾപ്പെട്ടിട്ടില്ലാ എങ്കിൽ ടെലഫോണിൽ ബന്ധപ്പെടുക. (9447471388 / 9447065854 / 9447389060 )
21. രജിസ്ട്രേഷനെ സംബന്ധിച്ച കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ 9447471388 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടുക.
Contact Mobile Nos: 9447471388; 9447065854; 9447389060
സോമൻ ചിറ്റല്ലൂർ
സെക്രട്ടറി